Follow Us On

26

December

2024

Thursday

മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികള്‍

മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികള്‍
കൊല്ലം: മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികളാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കൊല്ലം ബിഷപ്‌സ് ഹൗസില്‍ നടന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ  എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ പൂര്‍വികര്‍ വിലയ്ക്ക് വാങ്ങിയ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണ്. അതോടൊപ്പം ഭയപ്പെടുത്തുന്നതും കേരള ജനതയെ തീരാദുരിതത്തിലാഴ്ത്തുന്നതുമായ വിഷയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യ ത്തുകള്‍. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ കേണ്ട അധികൃതര്‍ നിസംഗത പാലിക്കുന്നതും നിശബ്ദ രാകുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഷപ് ഡോ. മുല്ലശേരി പറഞ്ഞു.
മനുഷ്യജീവനെതിരെയുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലൂടെ കെസിബിസി പ്രോ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ജീവസംരക്ഷണ സന്ദേശയാത്രക്ക് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. അധികൃതര്‍ ഇനിയും നിസംഗത പാലിച്ചാല്‍  ജീവസംരക്ഷണം പ്രധാനല ക്ഷ്യമായുള്ള പ്രോ-ലൈഫ് പ്രസ്ഥാനത്തിന് ശക്തമായ സമരപരിപാടികളിലേക്ക് പ്രവേശിക്കേണ്ടി വരുമെന്നും ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
കെ സി ബി സി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബി സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പില്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ ആമുഖ പ്രഭാഷണവും നടത്തി.
ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ ആറാടന്‍, ജോയിന്റ് സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?