Follow Us On

24

November

2024

Sunday

എട്ടില്‍ ഒരു പെണ്‍കുട്ടി 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു: യുണിസെഫ് റിപ്പോര്‍ട്ട്

എട്ടില്‍ ഒരു പെണ്‍കുട്ടി 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു: യുണിസെഫ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: 37 കോടി പെണ്‍കുട്ടികള്‍, അതായത് എട്ടിലൊരു പെണ്‍കുട്ടി എന്ന തോതില്‍ 18 വയസിന് മുമ്പ്  ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി യുണിസെഫ് റിപ്പോര്‍ട്ട്.

നമ്മുടെ ധാര്‍മികതയ്ക്ക് മേല്‍ പുരണ്ടിരിക്കുന്ന കറയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെന്ന്  യുണിസെഫ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ട് സാംസ്‌കാരിക, ഭൗമിക, സാമ്പത്തിക അതിര്‍ത്തികള്‍ക്കതീതമായി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്നു. എട്ട് കോടിയോളം പെണ്‍കുട്ടികള്‍ 18 വയസിന് മുമ്പ് ചൂഷണത്തിനിരയായ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭായാര്‍ത്ഥികളായുള്ളവരുടെ ഇടയിലും അതുപോലുള്ള  ദുര്‍ബലവിഭാഗങ്ങള്‍ക്കിടയിലും അതിക്രമത്തിന്റെ തോത് ഇതിലും കൂടുതലാണ്. 31 കോടി  പുരുഷന്‍മാരും, 11 ല്‍ ഒരാള്‍ എന്ന തോതില്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരായകുന്നവര്‍ മയക്കുമരുന്ന് ഉപയോഗിത്തിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും ഡിപ്രഷന്‍ പോലുള്ള മാനസികരോഗങ്ങളിലേക്കും പോകാനുളള സാധ്യത കൂടുതലാണ്. കുട്ടികള്‍ക്കെതിരായുള്ള അക്രമം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗവണ്‍മെന്റ് നേതാക്കളും അക്രമത്തെ അതിജീവിച്ചവരുമടങ്ങുന്ന കോണ്‍ഫ്രന്‍സ് അടുത്ത മാസം കൊളംബിയയില്‍ നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?