Follow Us On

05

July

2025

Saturday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപയിലെ ക്രിസ്മസ് കരോള്‍ ഗാന മത്സരം ഡിസംബര്‍ 7ന് ലെസ്റ്ററില്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപയിലെ ക്രിസ്മസ് കരോള്‍ ഗാന മത്സരം  ഡിസംബര്‍ 7ന്  ലെസ്റ്ററില്‍
 ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍  ചര്‍ച്ച് ക്വയറിന്റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന  ക്രിസ്മസ് കരോള്‍ ഗാന മത്സരം ‘കന്‍ദിഷ്’ ഡിസംബര്‍ 7-ന്   ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയ പാരിഷ് ഹാളില്‍ നടക്കും.
രൂപതയിലെ വിവിധ  ഇടവക/മിഷന്‍/ പ്രൊപ്പോസഡ്  മിഷനുകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ക്കായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി നവംബര്‍ 30-ആണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ  കാഷ് പ്രൈസ് ഉള്‍പ്പടെ ആകര്‍ഷകമായ സ മ്മാനങ്ങള്‍ ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ലഭിക്കും.
 രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് സമാപിക്കും. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷന്‍  ഫോര്‍  ചര്‍ച്ച് ക്വയര്‍ ചെയര്‍മാന്‍ ഫാ. പ്രജില്‍ പണ്ടാരപ്പറമ്പില്‍ 0 7 4 2 4 1 6 5 0 1 3 , ജോമോന്‍ മാമ്മൂട്ടില്‍ 0 7 9 3 0 4 3 1 4 4 5.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?