Follow Us On

23

January

2025

Thursday

അധ്യാപക നിയമന അംഗീകാരം; പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

അധ്യാപക നിയമന അംഗീകാരം; പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
തൃശൂര്‍: ഭിന്നശേഷി സംവരണ നിയമനത്തിലെ അപാകതകളുടെ പേരില്‍ എയ്ഡഡ് അധ്യാപക നിയമന അംഗീകാരം നല്‍കാ ത്തതില്‍  തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% തസ്തികകള്‍ മാറ്റി വെച്ചിട്ടുള്ളതും എന്നാല്‍ ആ തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാത്തതിന്റെ പേരില്‍ മറ്റു നിയമനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാത്ത നടപടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റിവെക്കപ്പെട്ട തസ്തികകള്‍ നല്‍കാന്‍ കത്തോലിക്ക സഭ സ്ഥാപനങ്ങള്‍ സന്നദ്ധമായിട്ടും മറ്റുള്ളവരുടെ നിയമനങ്ങള്‍ തടഞ്ഞ് അംഗീകാരം നല്‍കാതെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി നീതിക്ക് നിരക്കുന്നതല്ലെന്ന് യോഗം വിലയിരുത്തി.
ഈ നയം തുടര്‍ന്ന് പോകുകയാണെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
 അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാന്‍സിസ്, അതിരൂപത ജനറല്‍ സെക്രട്ടറി കെ.സി ഡേവീസ്, ട്രഷറര്‍ റോണി അഗസ്റ്റ്യന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ് ജോയിന്റ് സെക്രട്ടറിമാരായ ആന്റോ തൊറയന്‍, മേഴ്‌സി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?