Follow Us On

26

December

2024

Thursday

ആലപ്പോയുടെ പിന്നാലെ തന്ത്രപ്രധാന നഗരമായ ഹമയും വളഞ്ഞു; ഡമാസ്‌കസും വിമത ഇസ്ലാമിസ്റ്റുകള്‍ കീഴടക്കുമോ? ആകാംക്ഷയോടെ ലോകം

ആലപ്പോയുടെ പിന്നാലെ തന്ത്രപ്രധാന നഗരമായ ഹമയും വളഞ്ഞു; ഡമാസ്‌കസും വിമത ഇസ്ലാമിസ്റ്റുകള്‍ കീഴടക്കുമോ? ആകാംക്ഷയോടെ ലോകം

ഡമാസ്‌ക്കസ്/സിറിയ:  ആലപ്പോ നഗരം പിടിച്ചെടുത്ത ശേഷം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രതിരോധത്തില്‍  നിര്‍ണായകമായി കണക്കാക്കപ്പെടുന്ന  ഹമ നഗരത്തിന്റെ മൂന്നു വശവും തീവ്ര ഇസ്ലാമിക്ക് റിബലുകളായ എച്ച്റ്റിഎസ് വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് സിറിയന്‍ വിമതര്‍ പ്രധാന സെന്‍ട്രല്‍ നഗരമായ ഹമയെ ”മൂന്നു വശത്തുനിന്നും” വളഞ്ഞിരിക്കുന്നത്.

സിറിയന്‍ പ്രസിഡന്റ് ബാസാര്‍ അല്‍-ആസാദിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം തലസ്ഥാനവും അധികാരകേന്ദ്രവുമായ ഡമാസ്‌കസിനെ സംരക്ഷിക്കുന്നതില്‍ തന്ത്രപ്രധാനമായ നഗരമാണ് ഹമ. ഇസ്ലാമിസ്റ്റ് വിമതര്‍ നടത്തിയ മിന്നല്‍ ആക്രമണത്തെ തുടര്‍ന്ന് നിന്ന് മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഹമ നഗരത്തെ വളഞ്ഞിരിക്കുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. അതിനിടെ ആലപ്പോയുടെ നിയന്ത്രണം ഏറ്റെടുത്ത ഇസ്ലാമിസ്റ്റ് വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്റ്റിഎസ്) തലവന്‍ അബു മുഹമ്മദ് അല്‍ ജോലാനി ആലപ്പോയിലെ പ്രധാന കോട്ട സന്ദര്‍ശിച്ചു. ഹമയും അതിന്റെ പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് സിറിയന്‍ സേനയുടെ വലിയ സൈനിക നീക്കവും നടക്കുന്നുണ്ടെന്ന് ഒബ്‌സര്‍വേറ്ററി പറഞ്ഞു.

ഡസന്‍ കണക്കിന് ട്രക്കുകള്‍’ ടാങ്കുകളും ആയുധങ്ങളും വെടിക്കോപ്പുകളും പട്ടാളക്കാരും നഗരത്തിലേക്ക് നീങ്ങുന്നുണ്ട്. റഷ്യന്‍, ഇറാനിയന്‍  സേനകളും സര്‍ക്കാര്‍ അനുകൂല പോരാളികളും ഹമയുടെ വടക്ക്-പടിഞ്ഞാറ് ആക്രമണത്തെ ചെറുത്തു. അയല്‍രാജ്യമായ ലെബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന അതേ ദിവസം തന്നെയാണ്  സിറിയയില്‍ വിമതര്‍ അവരുടെ ആക്രമണം ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. യുദ്ധത്തില്‍ 115,000 പേര്‍ ഇഡ്ലിബിലും വടക്കന്‍ ആലപ്പോയിലുമായി പുതിയതായി അഭയാര്‍ത്ഥികളായതായി യുഎന്‍ അറിയിച്ചു.അക്രമത്തില്‍ 704 പേര്‍ കൊല്ലപ്പെട്ടതായി ഒബ്‌സര്‍വേറ്ററി പറയുന്നു,

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?