Follow Us On

22

December

2024

Sunday

സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം

സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം
അങ്കമാലി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമമാണ് സര്‍ക്കാര്‍ തേടേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ തലത്തില്‍ ആരംഭംകുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളി അങ്കണത്തില്‍ നടത്തി.
സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നു ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിപണനം ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ച കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി. എല്ലായിടത്തും മദ്യമെത്തിക്കുകയും മയക്കു മരുന്നുകള്‍ക്കെതിരെ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും അനങ്ങാപ്പാറ നയം വെടിയണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മദ്യ, ലഹരി വിരുദ്ധ സംഘടനകളെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്തുന്നത് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ ഡോ. അര്‍പ്പിത സിഎസ്എന്‍, ട്രസ്റ്റിമാരയ ഷാന്റോ പടയാട്ടില്‍, റിന്‍സണ്‍ പാറേക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ജോസ് പടയാട്ടി, ചെറിയാന്‍ മുണ്ടാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?