ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി റവ. ഡോ. ലൂക്ക് തടത്തില്‍ നിയമിതനായി. മലബാര്‍ മേഖലയില്‍നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന റവ. ഡോ. ലൂക്ക് തടത്തില്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്ന ഡോ. ലൂക്ക് തടത്തില്‍ ഗ്രന്ഥകര്‍ത്താവുമാണ്. റോമിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എഡ്യുക്കേഷന്റെ നിര്‍ദേശപ്രകാരം കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ് നിയമനം നടത്തിയത്. ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമനപത്രം വായിച്ച് പ്രഖ്യാപനം നടത്തി.
മാനന്തവാടി രൂപതാംഗമായ ഡോ. ലൂക്ക് തടത്തില്‍ വിളമ്പുകണ്ടം ഇടവകയിലെ തടത്തില്‍ ജോര്‍ജ്-അന്ന ദമ്പതികളുടെ മകനാണ്.
Leave a Comment
Your email address will not be published. Required fields are marked with *