Follow Us On

22

January

2025

Wednesday

ഛത്തീസ്ഗഡില്‍ ഗ്രാമങ്ങളില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുന്നു

ഛത്തീസ്ഗഡില്‍  ഗ്രാമങ്ങളില്‍ നിന്നും  ക്രൈസ്തവരെ പുറത്താക്കുന്നു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ എട്ട് ഗ്രാമങ്ങളിലെ ക്രൈസ്തവരെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്നും ഗ്രാമസഭ പുറത്താക്കിയി റിപ്പോര്‍ട്ട്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്.

ഏകദേശം 100 ക്രൈസ്തവരെ ബാധിച്ചിരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് മതസ്വാതന്ത്രത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം ഉറപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ ഗ്രാമസഭയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മിച്വാര്‍ ഗ്രാമത്തിലെ ഒരു പ്രധാനി അഭിപ്രായപ്പെട്ടു.

മിച്വാര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രദേശത്തെ ക്രൈസ്തവര്‍ രേഖാമൂലം പരാതി നല്‍കുകയും ഗ്രാമമുഖ്യന്‍ പറഞ്ഞതിന്റെ ഓഡിയോ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും തെളിവുകള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. ക്രൈസ്തവര്‍ പോലീസുമായി എത്തിയപ്പോള്‍ രണ്ടായിരത്തിനടുത്ത് പേരടങ്ങുന്ന ജനക്കൂട്ടം അവരുടെ വിളകള്‍ മുഴുവനും കൊള്ളയടിച്ച് ഈ ഗ്രാമത്തില്‍ നിന്നും വിട്ടുപോകണമെന്ന് അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.

ഈ സംഭവം നടന്ന അടുത്ത നിമിഷം തന്നെ പോലിസ് അവര്‍ക്ക് സംരക്ഷണം നല്‍കാതെ സ്ഥലംവിടുകയായിരുന്നു. എന്നാലും അവര്‍ ഭൗതീകമായ നേട്ടങ്ങള്‍ക്കായി ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറായില്ല. ഗ്രാമത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഏകദേശം 40 ഗ്രാമവാസികള്‍ ഇപ്പോള്‍ മിച്വാറിലെ ഒരു പള്ളി കെട്ടിടത്തിലാണ് താമസിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെ നടന്ന ഈ വിവേചനത്തെ അപലപിച്ച ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ സ്ഥാപക പ്രസിഡന്റായ മെര്‍വിന്‍ തോമസ് സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ ഗൗരവമായി ഇടപണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?