Follow Us On

23

January

2025

Thursday

ദമ്പതിമാര്‍ പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

ദമ്പതിമാര്‍ പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍
കൊച്ചി: ദമ്പതിമാര്‍ പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.  വിവാഹത്തിന്റെ 50 ഉം 25 ഉം ജൂബിലി ആഘോഷിച്ച ദമ്പതികളുടെ  സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം പാപ്പാളി ഹാളില്‍ നടത്തിയ സംഗമത്തില്‍ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷതവഹിച്ചു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. അലക്‌സ് കുരിശുപറമ്പില്‍, സിസ്റ്റര്‍ ജോസഫിന്‍, പ്രോഗ്രാം കണ്‍വീനര്‍ എന്‍.വി ജോസ്, ജോബി തോമസ്, ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 1160 ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?