Follow Us On

23

January

2025

Thursday

ഉരുള്‍പൊട്ടല്‍ : കെസിബിസി ഭവനപദ്ധതിയുടെ ഉദ്ഘാടനം 19 ന്

ഉരുള്‍പൊട്ടല്‍ : കെസിബിസി  ഭവനപദ്ധതിയുടെ ഉദ്ഘാടനം 19 ന്
മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകുന്നേരം നാലിന് തോമാട്ടുചാലില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിക്കും.
മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്, കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍, ഡബ്ല്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിര്‍മിക്കുന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?