Follow Us On

23

January

2025

Thursday

ഉത്തരകൊറിയയില്‍ നടപ്പാക്കേണ്ട നിയമം: മാര്‍ പാംപ്ലാനി

ഉത്തരകൊറിയയില്‍ നടപ്പാക്കേണ്ട നിയമം:  മാര്‍ പാംപ്ലാനി
തലശേരി: ഉത്തര കൊറിയയില്‍ നടപ്പാക്കേണ്ട നിയമമാണിതെന്നും ഭരണഘടനാ വിരുദ്ധമായ വനനിയമഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വന നിയമഭേദഗതി ബില്ലിനെതിരെ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഭരണഘടനാവിരുദ്ധമായ നിയമം അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
മന്ത്രി വായിച്ചറിഞ്ഞിട്ടാണോ ഇതു പ്രസിദ്ധീകരിക്കാന്‍ അനുമതി കൊടുത്തത്? ജനപ്രതിനിധികളോടുപോലും ആലോചിച്ചിട്ടില്ല. ജനപക്ഷത്തുനിന്നു ചിന്തിക്കാനോ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാനോ ഈ നിയമം കൊണ്ടുവരുന്നവര്‍ക്ക് സാധിച്ചിട്ടില്ല. ജനാധിപത്യമാണോ ഉദ്യോഗസ്ഥ ആധിപത്യമാണോ ഇവിടെ നടപ്പിലാക്കുന്നതെന്ന് മാര്‍ പാംപ്ലാനി ചോദിച്ചു.
കര്‍ഷകന്റെ കൃഷിഭൂമിയെ ആദ്യം ബഫര്‍ സോണാക്കി മാറ്റുക, അതിനുശേഷം വനഭൂമിയാക്കുക, അതിലൂടെ വനാതിര്‍ത്തി വര്‍ധിപ്പിച്ചു എന്ന അവകാശവാദം ഉണ്ടാക്കി കാര്‍ബണ്‍ ഫണ്ട് സ്വരൂപിക്കുക ഇതൊക്കെയാണ് നാളിതുവരെ നടക്കുന്ന കാര്യങ്ങള്‍. പോലീസിനെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി വനത്തിനുള്ളില്‍മാത്രം അധികാരം ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടില്‍ സകലരുടെയുംമേല്‍ കുതിര കയറുന്നതിനുള്ള ലൈസന്‍സാണ് ഈ നിയമമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?