Follow Us On

23

January

2025

Thursday

ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഭരണഘടനയാണ് വലുത്

ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഭരണഘടനയാണ് വലുത്
കൊച്ചി: രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ സങ്കുചിത താല്‍പര്യമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്നും, ജനാധിപത്യ ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നീതിപീഠത്തിനുണ്ടെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയവിഷംചീറ്റി ഭരണഘടനാലംഘനം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന്  വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അതിശ്രേഷ്ഠമായ നീതിപീഠത്തി ലിരുന്നുകൊണ്ട് നീതിന്യായ കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് സത്യപ്രതിജ്ഞാലംഘനമാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ മാറിമാറി രാജ്യം ഭരിച്ച ആരുടെയും ഔദാര്യമല്ല. ഭരണഘടനാശില്പികള്‍ ദീര്‍ഷവീക്ഷണത്തോടെ രൂപം നല്‍കിയ മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?