Follow Us On

23

June

2025

Monday

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു
തൃശൂര്‍: ഫെബ്രുവരി 7, 8 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര നിര്‍വഹിച്ചു.
ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍, അതിരൂപതാ ഡയറക്ടര്‍ ഫാ.ജോയ് അടമ്പുകുളം, സംസ്ഥാന സെക്രട്ടറി ബിജു എ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു, ജോഫി സി. മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപക പ്രകടനം, മതമേലധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ സമ്മേളനങ്ങള്‍ എന്നിവ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?