മാനന്തവാടി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ ന്യൂനപക്ഷ അവകാശ സംരക്ഷണദിനം ആചരിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നിരവധിയായ ചൂഷണങ്ങളുടെയും അതി ക്രമങ്ങളുടെയും ഇടയില്‍ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും സംസ്‌കാരവും നിലനിര്‍ത്താന്‍ നിയമപരമായ അടിത്തറ ഒരുക്കണമെന്ന് ഇതോടനുബന്ധിച്ചു നടന്ന കണ്‍വന്‍ഷന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു.
മാനന്തവാടി രൂപത പബ്ലിക് അഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് കൊച്ചറക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന കരുമാംകുന്നേല്‍, ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേല്‍, ഫാ.ജോസ് കളപ്പുര, ഫാ. ജോസ് കപ്യാരുമലയില്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *