Follow Us On

21

December

2024

Saturday

പ്രത്യാശ ഭവന്‍ ഉദ്ഘാടനം ചെയ്തു

പ്രത്യാശ ഭവന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മേരിക്കുന്നില്‍ നിര്‍മിച്ച പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ (പ്രത്യാശഭവന്‍) കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തീവ്രരോഗത്തില്‍ കഴിയുന്നവര്‍ക്ക് ആശ്രയമാകുന്ന പ്രത്യാശ ഭവനത്തിന്റെ തുടര്‍ച്ചയായി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓള്‍ഡ് ഏജ് ഹോമും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം ചെയ്തു.
ഡോ. ലുലു പാലിയേറ്റീവ് കെയര്‍നെക്കുറിച്ചുള്ള വിവരണം നല്‍കി. മാതൃഭൂമി പത്രത്തിന്റെ  എം.ഡി പി.വി ചന്ദ്രന്‍, കെ എംസിടി ചെയര്‍മാന്‍ ഡോ. മൊയ്തു, ജെഡിറ്റിയുടെയും ഇക്ര ഹോസ്പിറ്റലിന്റെയും  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അന്‍വര്‍, പിസിഎസ്എംഎം മദര്‍ ജനറല്‍ സിസ്റ്റര്‍ ജെസി,  ഈശോസഭ പ്രൊവിന്‍ഷ്യല്‍  ഫാ.  മാത്യു എസ്.ജെ, അപ്പസ്‌തോലിക് കാര്‍മല്‍  പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെസീന, വാര്‍ഡ് കൗണ്‍സിലര്‍  ചന്ദ്രന്‍, കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, സിഎസ്‌ഐ കത്തീഡ്രല്‍ വികാരി ഫാ. ജെയിംസ്, നിര്‍മ്മല ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മരിയ ഫെര്‍ണാണ്ടസ്, ഷെവലിയാര്‍ സി.ഇ ചാത്തുനുണ്ണി, നിര്‍മ്മല ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജോളി ജോസ്, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് റിബെല്ലോ, നാഷണല്‍ ഫാക്കല്‍റ്റി ഓഫ് പാലിയേറ്റീവ് കെയര്‍ മെമ്പര്‍ ലെഫറ്റ്ണന്റ് സ്റ്റെല്ല വെര്‍ജീനിയ, കോഴിക്കോട് രൂപത പ്രോക്രുറേറ്റര്‍ ഫാ. പോള്‍ പേഴ്സി എന്നിവര്‍ പ്രസംഗിച്ചു.
വൈത്തിരി സെന്റ് ജോസഫ് ഇടവക നല്‍കിയ സഹായ ഉപകരണങ്ങള്‍ മേയര്‍ ഏറ്റുവാങ്ങി. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ സ്വാഗതം ആശംസിച്ചു. പ്രത്യാശാ ഭവന്‍ ഡയറക്ടര്‍ ഫാ. ഗ്രേഷ്യസ് ടോണി നന്ദി പറഞ്ഞു.
പ്രത്യേക പരിചരണവും വൈകാരിക പിന്തുണയും ആവശ്യമുള്ള മരണാസന്നരായവര്‍ക്ക് സഭയുടെ സ്‌നേഹവും പരിചരണവും ജാതിമതഭേദമന്യേ സൗജന്യമായി നല്‍കുകയാണ് പ്രത്യാശഭവന്റെ ലക്ഷ്യം. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്, ആതുര പരിചരണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള എസ്എംഎം സന്യാസ സഭയിലെ സിസ്റ്റര്‍മാരാണ് നേതൃത്വം നല്‍കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?