കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വൈദികരുടെയും മതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ക്രിസ്മസ് സംഗമം നടത്തി. മാതാപിതാക്കളുടെ ത്യാഗവും പ്രാര്‍ത്ഥന യുമാണ് വൈദിക ജീവിതത്തിലേക്കുള്ള പ്രചോദനമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു.
കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, സിഡിപിഐ പ്രസിഡന്റ് ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. എബ്‌നേസര്‍ കാട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എറണാകുളം ആശീര്‍ഭവന്‍ ഡയറക്ടര്‍ റവ. ഡോ. വിന്‍സന്റ് വാരിയത്ത് വചനപ്രഘോഷണം നടത്തി.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായും കെആര്‍എല്‍ സിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായി നിയമിതനായ കോട്ടപ്പുറം രൂപതാംഗം റവ.ഡോ ജിജു ജോര്‍ജ് അറക്കത്തറയെ ആദരിച്ചു. രൂപതയിലെ എല്ലാ വൈദികരും കുടുംബാംഗങ്ങളും പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *