Follow Us On

23

June

2025

Monday

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് എസ്ബി കോളജില്‍ സ്വീകരണം നല്‍കി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് എസ്ബി കോളജില്‍ സ്വീകരണം നല്‍കി
ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം നാട്ടിലെത്തിയ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന് മാതൃകലാലയമായ ചങ്ങനാശേരി എസ്ബി കോളജില്‍ സ്വീകരണം നല്‍കി.
കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍, മാര്‍ കൂവക്കാടിന്റെ സഹപാഠിയും കോളജ് അധ്യാപകനുമായ ടോംലാല്‍ ജോസ്, സിഎസ്എം യൂണിറ്റ് പ്രസിഡന്റ് ജൂഡ് എം.രാജു, സിഎസ്എം ഡയറക്ടര്‍ റവ. ഡോ. ടോം ആന്റണി, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്‍കി കോളജില്‍ സ്ഥാപിച്ച 150 കെവിയുടെ സൗരോര്‍ജപ്ലാന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം മാര്‍ ജോര്‍ജ് കൂവക്കാട്ട് നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം, പിആര്‍ഒ ഫാ. ജോസ് മുല്ലക്കരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 1992-1995 ബിഎസ്‌സി കെമിസ്ട്രി ബിരുദ ബാച്ചിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് എസ്ബി കോളജില്‍ പഠനം നടത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?