മാനന്തവാടി : വന നിയമ ഭേദഗതി കരട് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ദ്വാരകയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വനപാലകര്‍ക്ക് കര്‍ഷകരെയും വനാതിര്‍ത്തിയില്‍ ജീവിക്കുന്ന വരെയും ദ്രോഹിക്കാന്‍ അധികാരം നല്‍കുന്നതാണ് പ്രസ്തുത ബില്ല്. ജനങ്ങളെ വന്യജീവികളില്‍ നിന്നു രക്ഷിക്കേണ്ടതിനു പകരം വന്യജീവികള്‍ക്ക് നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമേ ബില്ലുകൊണ്ട് പ്രയോജന മുള്ളൂ. വന്യജീവികളെ വനത്തില്‍ സംരക്ഷിക്കാനുള്ള നിയമമാണ് വേണ്ടത്.
വന നിയമ ഭേദഗതി പ്രകാരം വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് നല്‍കുന്നത് ദുരുപയോഗം ചെയ്യും. വന്യജീവി വര്‍ധന നിയന്ത്രിക്കാനും കര്‍ഷകന്റെ കൃഷിയിടങ്ങളെയും ജീവനോപാധി കളെയും സംരക്ഷിക്കാനും ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നിയമങ്ങളാണ് ഉണ്ടാക്കേണ്ടതെന്ന് രൂപതാ സമിതി ചൂണ്ടിക്കാട്ടി.
പ്രതിഷേധ മാര്‍ച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ അഡ്വ.ടോണി ജോസഫ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സജി ഫിലിപ്പ്, റെനില്‍ കഴുതാടിയില്‍, തോമസ് പട്ടമന, ബിനു ഏറനാട് ,ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, സജി ഇരട്ടമുണ്ടയ്ക്കല്‍, ലൗലി ഇല്ലിക്കല്‍, ഡേവി മാങ്കുഴ, സുനില്‍ പാലമറ്റം, മാത്യു ചോമ്പാല എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചില്‍ നിര്‍ദിഷ്ട വനം ഭേദഗതി ബില്ലിന്റെ കരട് പ്രവര്‍ത്തകര്‍ കത്തിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *