വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. ഇറ്റലിക്കാരിയാണ് സിസ്റ്റര്‍ സിമോണ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷനറീസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റര്‍ സിമോണ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നഴ്‌സിങ്ങ് ഉപേക്ഷിച്ചാണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തത്.
വത്തിക്കാന്‍ കാര്യാലയങ്ങളില്‍ കൂടുതല്‍ വനിതകളെ നിയമിക്കുക എന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
Leave a Comment
Your email address will not be published. Required fields are marked with *