Follow Us On

15

July

2025

Tuesday

ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു

ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു

റോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.  അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്‍ക്കിടയില്‍ ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന  ദൈവാലയങ്ങളിലേക്ക്  തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്.

ജൂബിലി വര്‍ഷത്തില്‍ കപ്പലിലെ ചാപ്ലിന്‍ ഡോണ്‍ മൗറോ മെഡാഗ്ലിനി നാവികര്‍ക്ക് വേണ്ട ആത്മീയ സേവങ്ങള്‍ ലഭ്യമാക്കുമന്ന് ആര്‍ച്ചുബിഷപ് മാര്‍സിയാനോ പറഞ്ഞു. 1931-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കപ്പല്‍, 2023 ജൂലൈ മുതല്‍ ഇറ്റലിയുടെ സാംസ്‌കാരിക അംബാസഡറായി ലോകമെമ്പാടും പര്യടനം നടത്തുകയാണ്. യാത്രയ്ക്കിടയില്‍ ലോസ് ആഞ്ചല്‍സ്, ടോക്കിയോ, മുംബൈ, ദോഹ, അബുദാബി, തുടങ്ങിയ തുറമുഖങ്ങളില്‍ ‘ അമേരിഗോ വെസ്പുച്ചി എത്തിയിരുന്നു. കപ്പലില്‍ നിലവില്‍ ചാപ്പല്‍ ഇല്ലെങ്കിലും, കപ്പലിന്റെ ചാപ്ലിന് കാലാവസ്ഥ അനുവദിക്കുമ്പോള്‍, ഡെക്കിന് മുകളിലോ അല്ലെങ്കില്‍ ഉള്ളിലെ ഒരു ആട്രിയത്തിലോ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയും.  കപ്പലിനെ ജൂബിലി ദൈവാലയമായി പ്രഖ്യാപിച്ചതിലൂടെ നാവികര്‍ക്ക്  ജൂബിലി വര്‍ഷത്തിലെ ദണ്ഡവിമോചനത്തിന്റെ ആത്മീയ  ഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?