തിരുവല്ല: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി ഒമ്പതുമുതല്‍ 16 വരെ പമ്പയാറിന്റെ തീരത്ത് നടക്കും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30 ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമാ സഭയിലെ ബിഷപ്പുമാരും അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യൂഡല്‍ഹി) എന്നിവരുമാണ് ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍.
എല്ലാ ദിവസവും പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. വൈകുന്നേരം ആറിന് സായാഹ്ന യോഗങ്ങള്‍ ആരംഭിക്കും. 12 ന് രാവിലെ 9.30 ന് എക്യുമെനിക്കല്‍ സമ്മേളനം നടക്കും.
ഹരിത നിയമാവലി അനുസരിച്ച് നടക്കുന്ന കണ്‍വന്‍ഷന്‍, മാര്‍ത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലാണ് നടക്കുന്നത്.
ആഗോള പ്രാര്‍ത്ഥനാസംഗമം ഫെബ്രുവരി രണ്ടിനും ഫെബ്രുവരി ഒന്നിന് കണ്‍വന്‍ഷന്റെ മുന്നോടിയായി പരിസ്ഥിതി റാലിയും സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *