കല്‍പറ്റ: വര്‍ധിച്ചുവരുന്ന വന്യമൃഗ അക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായ ശ്രമിക്കാത്ത വനം വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കല്‍പറ്റ മേഖല സമിതിയുടെയും കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെയും നേതൃത്വത്തില്‍ കല്‍പറ്റയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
വന്യജീവി അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാരില്‍ സ്ഥിരം ജോലി നല്‍കണമെന്നും, സ്വത്തിനും ജീവനോപാധിക്കും നഷ്ടം സംഭവിച്ചാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൂടിയായിരുന്നു പ്രകടനം.
ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. കാലഹരണപ്പെട്ട വന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിച്ചെഴുതണം. സംസ്ഥാന സര്‍ക്കാരുകള്‍ സന്ദര്‍ഭോചിതമായി മനുഷ്യ സുരക്ഷയ്ക്കായി ഇടപെടണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതിഷേധ പ്രകടനം കല്‍പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയാപുറം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഫാ ടോമി പുത്തന്‍പുര, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഭാരവാഹികളായ സെബാസ്റ്റ്യന്‍ പുരക്കല്‍, സജി ഫിലിപ്പ്, സാജു പുലിക്കോട്ടില്‍, ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, മോളി മാമൂട്ടില്‍, ഡേവി മങ്കുഴ, സജി ഇരട്ടമുണ്ടക്കല്‍, സുനില്‍ പാലമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *