തൃശൂര്‍: മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വന്യജീവി അക്രമണം മൂലം ജീവിതമാര്‍ഗമായ കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്നവര്‍ ഏറി വരുന്നു. കേരളം അഭിമുഖികരിക്കുന്ന ഗൗരവമായ ഈ വിഷമത്തില്‍ സമൂഹ മനഃസാക്ഷി ഉണരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും കടന്ന് നാശം വരുത്തുന്നവയെ തുരത്താനും കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും ചുരുങ്ങിയ വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറ യോഗം ഉദ്ഘടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. അനു ചാലില്‍, അതിരൂപതാ ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യന്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ്, അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ്, ആന്റോ തൊറയന്‍, മേഴ്‌സി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *