അങ്ങാടിപ്പുറം: കര്‍ഷകരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പരിയാപുരം യൂണിറ്റ് നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേല്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, മേഖലാ പ്രസിഡന്റ് വര്‍ഗീസ് കണ്ണാത്ത്, രൂപതാ നിര്‍വാഹക സമിതി അംഗം ബോബന്‍ കൊക്കപ്പുഴ, മേഖലാ വൈസ് പ്രസിഡന്റ് ജോര്‍ജ് ചിറത്തലയാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *