തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പരിശീലനത്തിനായി കഴിഞ്ഞ 11 വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വിനിയോഗിക്കാതെ ലാപ്‌സാക്കിയതിനെതിരെ ഗുണ ഭോക്താക്കളും രക്ഷിതാക്കളും ജീവനക്കാരുമടക്കം അയ്യായി രത്തോളം പേര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.
കെ.പി. രാജേന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍ ആമുഖ ഭാഷണം നടത്തി.
സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഭാരത് ഏരിയ ഡയറക്ടര്‍ ഫാ. റോയ് കണ്ണഞ്ചിറ, മോന്‍സ് ജോസഫ് എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തങ്കമണി ടീച്ചര്‍, ആശ്വാസ് സംസ്ഥാന പ്രസിഡന്റ് സുശീല ടീച്ചര്‍, പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം ജോര്‍ജ്, പെയ്ഡ് സംസ്ഥാന സെക്രട്ടറി ബോബി ബാസ്റ്റിന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *