കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നല്‍കുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയി ലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല പൊതുസമൂഹമൊന്നാകെയാണ്.
വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാരംഗത്തും രാജ്യത്തുടനീളം ക്രൈസ്തവ സമുദായത്തിനുള്ള നിര്‍ണ്ണായക പങ്കാളിത്തം ഒരു ദിവസംകൊണ്ട് നേടിയെടുത്തതല്ല. ആയിരക്കണക്കിന് നിസ്വാര്‍ത്ഥ സേവകരായ മിഷനറിമാരുടെ ത്യാഗവും സമര്‍പ്പണവും ജീവിതവും ജീവനും ഇതിന്റെ പിന്നിലുണ്ട്. അനാവശ്യസമരങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് നാടിന്റെ സാമൂഹ്യക്രമത്തെയും ജനജീവിതത്തെയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ജനമനഃസാക്ഷി ഉയരണമെന്നും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടുകളെടുക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *