Follow Us On

08

June

2025

Sunday

കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്

കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
രാവിലെ 10.20 ന് മേജര്‍ രവിയും 11.15 ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.  യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ്, ബിഷപ് ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തില്‍പറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, മദ്യവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോണ്‍ വടക്കേക്കളം എന്നിവര്‍ പ്രസംഗിക്കും.
സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ 32 രൂപതകളില്‍നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും യുവജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?