കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ നേതൃശുശ്രൂഷയ്ക്ക് ആദരവര്‍പ്പിച്ചും ശുശ്രൂഷ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നും കാഞ്ഞിരപ്പള്ളി രൂപത.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആരാധന സമൂഹമായി വളര്‍ത്തുന്നതിനും പരിപാലിക്കു ന്നതിനും ജാഗ്രതയോടെ വര്‍ത്തിച്ച മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും മാതൃക നല്‍കുന്നതാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. ശുശ്രൂഷയുടെ ചൈതന്യത്തില്‍ തനിക്കേത്പിക്കപ്പെട്ട ദൈവജനത്തെ കുറവുകൂടാതെ പരിപാലിക്കുവാന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കഴിഞ്ഞുവെന്ന് മാര്‍ അറയ്ക്കല്‍ പറഞ്ഞു.
മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയോടുള്ള ആദരവറിയിച്ച് മാര്‍ ജോസ് പുളിക്കലും മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്ന് ഉപഹാരം നല്‍കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മാര്‍ ജോസഫ് പെരുന്തോട്ടം പങ്കുവയ്ച്ച ധ്യാന ചിന്തകളോടെ ആരംഭിച്ച വൈദിക സമ്മേളനത്തില്‍ രൂപതയിലെ വൈദികരെല്ലാവരും പങ്കുചേര്‍ന്നു. തുടര്‍ന്ന് നടന്ന വൈദിക സമ്മേളനത്തില്‍ രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *