Follow Us On

01

July

2025

Tuesday

1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്

1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്

കൊച്ചി: കര്‍ത്താവിന്റെ മുള്‍മുടിയുടേയും കാല്‍വരിയിലെ തിരുക്കുരിശിന്റെയും തിരുശേഷിപ്പും പരിശുദ്ധ മറിയത്തിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും അങ്കികളുടെ തിരുശേഷിപ്പും അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ യൂദാസ്ലീഹ, ഭാരതത്തിന്റെ പ്രേഷിത വിശുദ്ധരായ വിശുദ്ധ തോമാസ്ലീഹ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ദ്വിദിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസി, വിശുദ്ധ അന്തോണീസ്, വിശുദ്ധരായ സെബസ്ത്യാനോസ്, ക്ലാര, കൊച്ചുത്രേസ്യാ, ഫിലോമിന, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളും റോസ മിസ്റ്റിക്ക മാതാവിന്റെ അത്ഭുത തിരുസ്വരൂപവും എളംകുളം ഫാത്തിമ ദൈവാലയത്തില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 8, 9 ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തിരുശേഷിപ്പുകള്‍ വന്ദിച്ച് പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യമുണ്ടായിരിക്കും. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസ് ഫൗണ്ടേഷന്റെ നേതൃതത്തില്‍ വൈദികരും ബ്രദേഴസും നേതൃത്വം നല്‍കുമെന്ന് ഫാത്തിമ ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍ അറിയിച്ചു. ഫാ.യേശുദാസ്, ഇടവക പാരീഷ് കൗണ്‍സില്‍, കേന്ദ്ര സമിതി മതബോധന വിഭാഗം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?