Follow Us On

20

April

2025

Sunday

പ്രതിഷേധ കടലായി ഇടുക്കി

പ്രതിഷേധ കടലായി ഇടുക്കി

ഇടുക്കി:  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുക, വന്യമൃഗാക്രമണങ്ങള്‍ തടയുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപത നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് പ്രതിഷേധ കടലായി. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് കര്‍ഷകരും വൈദികരും സമരത്തിന്റെ ഭാഗമായി. രാവിലെ 10 മണിക്ക് പൈനാവ് ടൗണില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന പ്രതിഷേധ ജാഥയില്‍ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം വിളികളുമായി പങ്കുചേര്‍ന്നു. ജാഥ കളക്ടറേറ്റ് പഠിക്കല്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.

കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യന്റെ പക്ഷം ചേര്‍ന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.   കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആളുകള്‍ കൊല്ലപ്പെട്ടത് വനഭൂമിയില്‍ കയറിയതിന്റെ ഫലമായല്ല. തങ്ങളുടെ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വരാണ്  വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയായത കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലെ  പൊലിഞ്ഞത് 12 ജീവനുകളാണ്. 1972ലെ നിയമത്തിന്റെ കുരുക്ക് പറഞ്ഞ് ഭരണകൂടത്തിലുള്ളവര്‍ തലയൂരാന്‍ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വില പോകില്ല. ആ നിയമമാണ് പ്രശ്‌നമെങ്കില്‍ അതിനു പരിഹാരം കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്.

വനത്തില്‍ മൃഗങ്ങളുടെ  വര്‍ധിച്ചതാണ് കാരണമെങ്കില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ളസംവിധാനവും ക്രമീകരിക്കണം. അക്രമകാരികളായ മൃഗങ്ങളെ കൊല ചെയ്യുന്നതിനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം. ഇടുക്കിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പൊലിഞ്ഞത് 5 ജീവനുകളാണ്. ഇനിയും ഒരാളുടെ പോലും ജീവന്‍ നാട്ടില്‍ നഷ്ടപ്പെടാന്‍ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനു സാധിക്കാതെ വന്നാല്‍ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേര്‍ന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയില്‍ രൂപതാ സമരമുഖത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ്‌ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍,മോണ്‍. അബ്രാഹം പുറയാറ്റ്, ഫാ. ജിന്‍സ് കാരക്കാട്ട്, സിജൊ ഇലന്തൂര്‍, സാം സണ്ണി, സെസില്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമര പരിപാടികള്‍ക്ക്  ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ജോസ് തോമസ് ഒഴുകയില്‍, സാബു കുന്നുംപുറം, ജോളി ജോണ്‍, ആഗ്‌നസ് ബേബി,  റിന്‍സി സിബിയൂത്ത് കൗണ്‍സില്‍ കോഡിനേറ്റര്‍, ആദര്‍ശ് മാത്യു, അഗസ്റ്റിന്‍ പരത്തിനാല്‍, ടോമി ഇളംതുരുത്തി, സാന്റോച്ചന്‍ ചുരുളി ജോയി വള്ളിയാന്തടം ബെന്നി മൂക്കിലികാട്ട്, ഷാജി കുന്നുംപുറം ജോസഫ് പാലാട്ടി, അഡ്വ ജോഷി വട്ടമല, മാത്തുക്കുട്ടി കുത്തനാപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?