Follow Us On

19

April

2025

Saturday

കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ നിയമനങ്ങള്‍

കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ നിയമനങ്ങള്‍

കാക്കനാട്: സീറോമലബാര്‍സഭയിലെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷനില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായി റവ.ഫാ. അരുണ്‍ കലമറ്റത്തിലും, അല്‍മായ ഫോറം സെക്രട്ടറിയായി ശ്രീ. ജോര്‍ജ് കോയിക്കലും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി ശ്രീ. ജോയിസ് മുക്കുടവും നിയമിതരായി. കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന റവ.ഫാ. ജോബി മൂലയിലും, അല്‍മായ ഫോറം സെക്രട്ടറിയായിരുന്ന ശ്രീ. ടോണി ചിറ്റിലപ്പിള്ളിയും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായിരുന്ന ശ്രീ. സാബു ജോസും സേവനകാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് പുതിയ നിയമനങ്ങള്‍.

പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പിതാവാണ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമന കാലാവധി. കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ജനറല്‍ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ.ഡോ. അരുണ്‍ കലമറ്റത്തില്‍ പാലക്കാട് രൂപതാംഗമാണ്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. കലമറ്റത്തില്‍ വിവിധ സെമിനാരികളില്‍ അധ്യാപകനാണ്. പാലക്കാട് രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായും, സ്റ്റാര്‍സ് എന്ന അല്‍മായ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം.

അല്‍മായ ഫോറം സെക്രട്ടറിയായി നിയമിതനായിരിക്കുന്ന ശ്രീ. ജോര്‍ജ് കോയിക്കല്‍ ഇടുക്കി രൂപതയിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ ഇടവകാംഗമാണ്. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, രൂപത പി.ആര്‍.ഓ, ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളില്‍ സഭാശുശ്രൂഷ ചെയ്യുന്ന ജോര്‍ജ് കോയിക്കല്‍ 34 വര്‍ഷങ്ങളായി വിശ്വാസപരിശീലകനുമാണ്.
പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന ശ്രീ. ജോയിസ് മുക്കുടം കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഈസ്റ്റ് നിര്‍മ്മലമാതാ ഇടവകാംഗമാണ്. പ്രോ ലൈഫ് രൂപതാ പ്രസിഡന്റ്, കള്‍ച്ചറല്‍ ഫോറം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, മദ്യവിരുദ്ധ സമിതി രൂപത വൈസ് പ്രസിഡന്റ്, എം.ജി. യൂണിവേഴ്‌സിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോയിസ് മുക്കുടം വിസ്മയ കലയിലൂടെ പ്രസിദ്ധനായ മജീഷ്യന്‍ കൂടിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?