തൃശൂര്‍: സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതുന്നവരും ജനതയുടെ ആവശ്യങ്ങളില്‍ ഇടപെടുന്നവരുമായ സത്യസ ന്ധരായ രാഷ്ട്രീയ നേതാക്കളെയാണ് നാടിനാവശ്യമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഫാമിലി അപ്പോസ്‌തോലെറ്റ് സെന്ററില്‍ നടന്ന തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയെ തകര്‍ക്കുന്ന ശക്തികള്‍ അകത്തും പുറത്തും സജീവമായി പ്രവര്‍ത്തിക്കുന്നു. സഭാമക്കള്‍ വിവേചനത്തോടെ മുന്നോട്ട് നിങ്ങണമെന്നും, ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മാര്‍ താഴത്ത് പറഞ്ഞു.
അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ അനുഗ്രഹ പ്രഭാഷണവും, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ സംഘടന വിഷയങ്ങളും അവതരിപ്പിച്ചു.
അതിരൂപതാ ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറ, അസി. ഡയക്ടര്‍ ഫാ. അനു ചാലില്‍, ഗ്ലോബല്‍ ട്രഷറര്‍ ഡോ.ടോണി പുഞ്ചകുന്നേല്‍, ഗ്ലോബല്‍ സമിതി വൈ. പ്രസിഡന്റുമാരായ ഡോ. കെ.എം ഫ്രാന്‍സീസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരി മയക്കുമരുന്ന് മാഫിയക്കെതിരായി ശക്തമായ നടപടിയും, സമൂഹത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട് ട് പ്രമേയം അഡ്വ. ബിജു കുണ്ടുകുളം അവതരിപ്പിച്ചു. ജെ.ബി കോശി കമ്മീഷന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അഡ്വ. ബൈജു ജോസഫ് അവതരിപ്പിച്ചു. വന്യജീവി അക്രമം മൂലം മനുഷ്യ ജീവനും കൃഷിയും നേരിടുന്ന ഗുരുതരമായ ഇന്നത്തെ അവസ്ഥ തരണം ചെയ്യാന്‍ അടിയന്തിര നടപടികളാവശ്യപ്പെട്ട് ആന്റോ തൊറയന്‍ പ്രമേയം അവതരിപ്പിച്ചു. നേതൃസംഗ മത്തോടനുബന്ധിച്ച് ഗ്ലോബല്‍ ഭാരവാഹികളുടെ സന്ദര്‍ശനവും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *