Follow Us On

18

April

2025

Friday

കരിമണല്‍ ഖനനത്തിന് തീരം തിറേഴുതി നല്‍കുവാനുള്ള നീക്കം ഉപേക്ഷിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കരിമണല്‍ ഖനനത്തിന് തീരം തിറേഴുതി നല്‍കുവാനുള്ള നീക്കം ഉപേക്ഷിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
തലശേരി: കരിമണല്‍ ഖനനത്തിലൂടെ തീരം കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുക്കുവാനുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല. തലശേരി ചാലില്‍ സെന്റ് പീറ്റേര്‍ഴ്‌സ് ഹാളില്‍ നടന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപത ജനറല്‍ കൗണ്‍സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അവരുടെ ജീവനോപാധി ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍മാറണമെന്ന് ബിഷപ് ഡോ. വടക്കുംതല ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ അനുഗ്രഹഭാഷണം നടത്തി. സംഘടനാതല വിശകലനം സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി അവതരിപ്പിച്ചു. യൂണിറ്റ് ശക്തീകരണത്തെക്കുറിച്ച്  മുന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ വിഷയാവതരണം നടത്തി. 2024-25 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ് അവതരിപ്പിച്ചു.
ഫാ. തോംസണ്‍ കൊറ്റിയത്ത്, ഫാ. മാത്യു തൈക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, റോജസ് ഫെര്‍ണാണ്ടസ്, കെ.എച്ച് ജോണ്‍, പ്രീത സ്റ്റാന്‍ലി, എലിസബത്ത് കുന്നോത്ത്, ബോബി ഫെര്‍ണാണ്ടസ്, ഡിക്‌സണ്‍ ബാബു, ഫ്രാന്‍സിസ് അലക്‌സ്, റിക്‌സണ്‍ ജോസഫ്, വില്‍ഫ്രഡ് സാജന്‍ , ബാബു ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുക, ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള തടസങ്ങള്‍ നിക്കുക തുടങ്ങിയ വിഷയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വലിയ സമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കണ്ണൂര്‍ രൂപതയിലെ എല്ലാ യൂണിറ്റുകളും  പോരാടുവാന്‍ പ്രമേയ ത്തിലൂടെ ആഹ്വാനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?