Follow Us On

01

July

2025

Tuesday

ആശാ വര്‍ക്കര്‍മാര്‍ക്ക് ആദരവുമായി കെസിവൈഎം

ആശാ വര്‍ക്കര്‍മാര്‍ക്ക് ആദരവുമായി കെസിവൈഎം
മാനന്തവാടി: വനിതാ ദിനത്തില്‍ കെസിവൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെ ആദരിച്ചു. എടവക പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടു ദിവസത്തെ വേതനവും നല്‍കി.
ആശാവര്‍ക്കര്‍മാരുടെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളി ആവശ്യപ്പെട്ടു.
ദ്വാരക ഗുരുകുലം കോളജില്‍ നടന്ന സമ്മേളനം ദ്വാരക ഗുരുകുലം കോളജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ഷാജന്‍ ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ഡോ. ഉഷ പി.എസ്, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി, രൂപത ട്രഷറര്‍ നവീന്‍ ജോസ് പുലകുടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?