Follow Us On

09

June

2025

Monday

കെസിഎഫിന് പുതിയ നേതൃത്വം

കെസിഎഫിന് പുതിയ നേതൃത്വം
കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ  കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്‍സിഎ സമിതിയംഗവുമായ അനില്‍ ജോണ്‍ ഫ്രാന്‍സിസും  ജനറല്‍ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും എംസിഎ സഭാതല മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന  വി.സി ജോര്‍ജുകുട്ടിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ അതിരൂപതാംഗവും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകുളത്തെ ട്രഷററായി തിരഞ്ഞെടുത്തു.
കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) എന്നീ സംഘടനകളുടെ സംയുക്ത വേദിയായ കേരള കാത്തലിക് ഫെഡറേഷന്‍ കെസിബിസിയുടെ ഔദ്യോഗിക അല്മായ പ്രസ്ഥാനമാണ്.
പിഒസിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റുമാരായി ജെയ്മോന്‍ തോട്ടുപുറം (എറണാകുളം), ധര്‍മ്മരാജ് പിന്‍കുളം (പാറശാല), സിന്ധു ജസ്റ്റസ് (കൊച്ചി), സെക്രട്ടറിമാരായി എബി കുന്നേപറമ്പില്‍ (വിജയപുരം), ടെസി ബിജു (കാഞ്ഞിരപ്പിള്ളി), ജസി അലക്സ് (തിരുവല്ല) എന്നിവരെ തിരഞ്ഞെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?