തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വേറിട്ട വനിത ദിനാചരണം പള്ളിയങ്കണത്തില്‍ നടത്തി. ഇടവകയിലെ 80 വയസ് കഴിഞ്ഞ അമ്മമാരെയും വനിതകളെയും അനുമോദിച്ചു. രോഗം മൂലം വീടുകളില്‍ കഴിയുന്നവരെ വീടുകളിലെത്തി ഷാള്‍ അണിയിച്ചും മൊമന്റോ നല്‍കിയും ആദരിച്ചു.
ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്ന അനുമോദ സദസ് ഇടവക വികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. പാദുവ കോണ്‍വെവെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷിജി ആന്റോ വനിതദിന സന്ദേശം നല്‍കി.
അസി.വികാരി ഫാ. ജോഫിന്‍ അക്കരപട്ട്യേക്കല്‍, ജെസി വര്‍ഗീസ്, ലൂയീസ് താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എ.സി ജോസഫ്, ഷാലി ഫ്രാന്‍സിസ്, റോസ്‌മോള്‍ ജോസഫ്, വിന്‍സെന്റ് കുണ്ടുകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമ്മിണി ടീച്ചര്‍, കൊച്ചന്നം ചാക്കോ, മാത്തിരി പൊറിഞ്ചു എന്നിവരെ അനുമോദിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *