Follow Us On

30

June

2025

Monday

ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് 12 വര്‍ഷം

ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു.

2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്.

നിലവില്‍ റോമിലെ ജെമേലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ട് വരികയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?