Follow Us On

20

April

2025

Sunday

അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണം: ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്

അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണം: ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്
മല്ലപ്പള്ളി: അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണമെന്ന് തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്. മല്ലപ്പള്ളി കുന്നന്താനം ദൈവപരിപാലന ഭവനില്‍ നടന്ന ശാലോം വചനാഗ്നി ഏകദിന ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കരുണയുടെ ഭാവം സമൂഹത്തില്‍നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രത്യേകിച്ച് കുട്ടികളിലും യുവജനങ്ങളിലും അക്രമവാസനയും ആഢംബരവും വര്‍ധിച്ചുവരികയാണെന്നും മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി.  38 വര്‍ഷക്കാലം കുളക്കരയില്‍ സൗഖ്യം കാത്തുകിടന്ന വ്യക്തിയെ മനുഷ്യന്‍ ഗൗനിച്ചില്ലെന്നും അതേപോലെതന്നെ നമ്മുടെ കരുണയും പരിഗണനയും സാന്നിധ്യവും ആഗ്രഹിക്കുന്ന നിരവധിപേര്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നുണ്ടെന്നും അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ നമുക്ക് കടമയുണ്ടെന്നും മാര്‍ കൂറിലോസ് പറഞ്ഞു.
രാവിലെ 9 മണിക്ക് ആരംഭിച്ച കണ്‍വെന്‍ഷന് മുന്നോടിയായി ധ്യാനഗുരുവും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് ശാലോം ടീമംഗങ്ങള്‍ വചനപ്രഘോഷണത്തിനും ആരാധനയ്ക്കും നേതൃത്വം നല്‍കി. ഇവരോടൊപ്പം ബേബി ജോണ്‍ കലയന്താനിയും വചനപ്രഘോഷണം നടത്തി.
ഉച്ചയ്ക്കുശേഷം നടന്ന ആരാധനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് വചനപ്രഘോഷകനായ ഫാ. ലിസന്‍ പോള്‍ വേങ്ങശേരിയായിരുന്നു. ശാലോം ടീമിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ഇദംപ്രദമായിട്ടാണ് ദൈവപരിലാപന ഭവനില്‍ നടന്നത്. മദര്‍ മേരി ലിറ്റിയുടെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള ദൈവപരിപാലന ഭവന്‍ അനുഗ്രഹീതമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?