നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ഡി. സെല്‍വരാജന്‍ ഇന്ന് (മാര്‍ച്ച് 25) അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ നടക്കുന്നത്.
തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ കാര്‍മികരാകും.
വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് തുടങ്ങിയവര്‍ പങ്കെടുക്കും.
മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് കേരളത്തിലെയും വിവിധ രൂപതകളില്‍നിന്നുള്ള മുപ്പതിലധികം മെത്രാന്മാര്‍ സഹകാര്‍മികരാകും.
Leave a Comment
Your email address will not be published. Required fields are marked with *