Follow Us On

26

March

2025

Wednesday

മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്

മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ‘മികച്ച ഹരിത സ്വകാര്യ സ്ഥാപനം’ എന്ന അംഗീകാരം ശാലോമിന്. മാര്‍ച്ച് 30ന് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ , ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി തീരുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി ശാലോമിനെ തിരഞ്ഞെടുത്തത്.
ചക്കിട്ടപാറ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പുരസ്‌കാരം സമ്മാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?