കാഞ്ഞിരപ്പള്ളി : സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും, സംഘടനകളുടെയും സഹകരണ ത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടത്തുന്ന ഒരു വര്‍ഷം നീളുന്ന തീവ്ര കര്‍മ്മ പരിപാടികള്‍ക്ക് മാര്‍ച്ച് 29ന് തുടക്കമാകും.
29 ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം അധ്യക്ഷത വഹിക്കും.
രൂപതാ പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി, ആനിമേറ്റര്‍ സിസ്റ്റര്‍ ജോര്‍ജിയ സിഎംസി , സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി കുളവട്ടം, റീജണല്‍ സെക്രട്ടറി ഷാജി കിഴക്കേനാത്ത് അണക്കര, സെക്രട്ടറി ജോര്‍ജുകുട്ടി പറത്താനം തുടങ്ങിയവര്‍ പ്രസംഗിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫോണ്‍ 7025665214, 9447258445, 9605437377 ബന്ധപ്പെടണം.
Leave a Comment
Your email address will not be published. Required fields are marked with *