കട്ടപ്പന: ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി തുടങ്ങിയ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ മലകയറാന്‍ എത്തിയിരുന്നു വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ ഏതാനും വൈദികരോടൊപ്പം ഇന്നലെ (മാര്‍ച്ച്28) വൈകുന്നേരം കുരിശുമല കയറി പ്രാര്‍ത്ഥിച്ചു.
ഇന്നലെ രാവിലെ 9.30 ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും കുരിശുമല കയറ്റം ആരംഭിച്ചപ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നത്. കുരിശുമലയില്‍ നടന്ന തിരു കര്‍മ്മങ്ങള്‍ക്ക് ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫാ. തോമസ് വലിയ മംഗലം എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു.
കുരിശുമലയിലെത്തിയ മുഴുവന്‍ വിശ്വാസികള്‍ക്കും മലയിലെ തിരുസ്വരൂപങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഏപ്രില്‍ 11 നാല്പതാം വെള്ളിയാഴ്ച്ച ഇടുക്കി രൂപത കാല്‍നട കുരിശുമല തീര്‍ത്ഥാടനം ഇടുക്കി രൂപത മെത്രാന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിക്കും. അന്നേദിവസം രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കാല്‍നട തീര്‍ത്ഥാടനം കുരിശുമലയിലേക്ക് നടക്കും.
എഴുകുംവയല്‍ കുരിശുമല കയറുന്നതിനും നോമ്പുകാല തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടക ദേവാലയ ഡയറക്ടര്‍ ഫാ. തോമസ് വട്ടമല അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ വള്ളിയാംതടം എന്നിവര്‍ അറിയിച്ചു. കുരിശുമലയിലേക്കുള്ള വാഹന സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിന് 9447521827 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *