Follow Us On

01

June

2025

Sunday

കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്

കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്
എറണാകുളം : വിശ്വമാനവികതയുടെ നേതാവും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ  ഫ്രാന്‍സിസ് പാപ്പായുടെ വേര്‍പാടിന്റെ അനുസ്മരണ സമ്മേളനം കെആര്‍എല്‍ സിസി യുടെ ആഭിമുഖ്യത്തില്‍ ‘പാപ്പാസ്മൃതി’ എന്ന പേരില്‍ ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം അഞ്ചിന് നടക്കും. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കക്കത്തറ സ്വാഗതവും വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍  ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഫ്രാന്‍സിസ് പാപ്പായെ  അനുസ്മരിച്ചുകൊണ്ട് മുഖ്യപ്രഭാഷണവും നടത്തും.
ഹൈബി ഈഡന്‍ എം.പി., കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ., ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, എറണാകുളം ഗ്രാന്റ്   മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരി, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. രാഖി ആന്റണി, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കൊബി,  കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്  അഡ്വ. ഷെറി ജെ. തോമസ്, സോണിയ ബിനു എന്നിവര്‍ പാപ്പായെ  അനുസ്മരിച്ച് സംസാരിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?