കണ്ണൂര്‍: ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരസൂചകമായി കണ്ണൂര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ അനുസ്മരണ പരിപാടികള്‍ നടന്നു.
സമാനതകളില്ലാത്ത നേത്യ മികവിലൂടെ സുവിശേഷ മൂല്യങ്ങള്‍ ലോകത്തിന് പകര്‍ന്ന വിശ്വപൗരനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് കണ്ണൂര്‍ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി സുമേഷ് എംഎല്‍എ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഉര്‍സുലൈന്‍ പ്രോവിന്‍ഷ്യല്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വിനയ യുഎംഐ, ഫ. സ്‌കറിയ കല്ലൂര്‍, സ്വാമി അമൃത കൂപാനന്ദപുരി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ കരിം, കെപിസിസി മെമ്പര്‍ അഡ്വ. സോണി സെബാസ്റ്റ്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാര്‍, ഷിബു ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *