കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ സന്യസ്തര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരിയായി റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടനെ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു.
നിലവില്‍ പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ സ്ഥാനമൊഴിഞ്ഞതിനേ തുടര്‍ന്നാണ് പുതിയ നിയമനം.
കോട്ടപ്പുറം രൂപതയിലെ ചെട്ടിക്കാട് സെന്റ് ആന്റണീസ് ഇടവകയില്‍ പരേതരായ പടമാടന്‍ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ ജനിച്ചു. 1986 ഡിസംബര്‍ 22 ന് ആര്‍ച്ചുബിഷപ് ഡോ. കോര്‍ണിലിയൂസ് ഇലഞ്ഞിക്കലില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഉര്‍ബാനിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കോട്ടപ്പുറം രൂപത ചാന്‍സലര്‍, രൂപത മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *