Follow Us On

02

June

2025

Monday

ഇടുക്കി രൂപതാ ദിനം; അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇടുക്കി രൂപതാ ദിനം; അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. സിസ്റ്റര്‍ സുഗുണ എഫ്‌സിസി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിന് ജോജി കുറ്റിക്കല്‍, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.
കഴിഞ്ഞ നാളുകളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയും വലിയ സംഭാവനകള്‍ ചെയ്യുകയും ചെയ്ത  മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഡോ. സിസ്റ്റര്‍ ജീന്‍ റോസ് എസ്ഡി, ജോസഫ് മാത്യു, ജോര്‍ജ് കോയിക്കല്‍, കുഞ്ഞമ്മ തോമസ്,  ഇസബെല്ല ബിനു എന്നിവരെയും ആദരിക്കും. നെടുങ്കണ്ടത്ത് നടക്കുന്ന രൂപതാ ദിന ആഘോഷ സമ്മേളനത്തില്‍വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?