Follow Us On

03

June

2025

Tuesday

സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരം

സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരം
പാലക്കാട്: സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരമെന്നും അതില്‍ നിന്നും വ്യതിചലിക്കുന്നത് സംസ്‌കാരവിരുദ്ധമാണെന്നും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവര്‍ണ്ണ ജൂബിലി  സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഇടവക വികാരി ഫാ. രാജു പുളിക്ക ത്താഴെ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന്‍ എംപി സുവനീര്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഡയറക്ടറി പ്രകാശനം ചെയ്തു.
ജനറല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസി, നഗരസഭ കൗണ്‍സിലര്‍ മാരായ ടി. ആര്‍. സെബാസ്റ്റ്യന്‍, മാസിത സത്താര്‍, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യന്‍, അസിസ്റ്റന്റ് വികാരി ഫാ. അരുണ്‍ വാളിപ്ലാക്കല്‍, സുവര്‍ണ്ണ ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോസ് വാകശ്ശേരി ജോണ്‍ ജേക്കബ് ഇരട്ടപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജയ്‌മോന്‍ കൊമ്പേരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 വിവാഹ ജീവിതത്തില്‍ സില്‍വര്‍-സുവര്‍ണ്ണ ജൂബിലിലെത്തിയവരെ ചടങ്ങില്‍ ആദരിച്ചു. ജൂബിലി ആഘോ ഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന മൂന്നു വീടുകളുടെ അടിസ്ഥാന ശിലകളുടെ വെഞ്ചരിപ്പും നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?