Follow Us On

30

June

2025

Monday

സന്യസ്തര്‍ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍

സന്യസ്തര്‍ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍
കാക്കനാട്: സന്യസ്തര്‍ പ്രേഷിത തീക്ഷ്ണതയാല്‍ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാര്‍സഭയുടെ സമര്‍പ്പിത സമൂഹങ്ങള്‍ക്കും അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍.
കമ്മീഷന്റെ നേതൃത്വത്തില്‍ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍സന്യാസ സമര്‍പ്പണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാര്‍ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാര്‍ത്ഥനയും ജീവിത സാക്ഷ്യവും സഭയുടെ സുവിശേ ഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓര്‍മിപ്പിച്ചു.
മാര്‍ തോമാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. റോസ്ലിന്‍ മുഖ്യപ്രഭാഷണം നടത്തി. സീറോമലബാര്‍ സഭയുടെ ചാന്‍സിലര്‍റവ. ഡോ. അബ്രാഹം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസിബിസ്, സിസ്റ്റര്‍ ജിഷ ജോബ് എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?