Follow Us On

31

May

2025

Saturday

കോഴിക്കോട് രൂപത അതിരൂപതയായി; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ചുബിഷപ്

കോഴിക്കോട് രൂപത അതിരൂപതയായി; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ചുബിഷപ്
കോഴിക്കോട്: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തി.
കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി  നേതൃത്വം നല്‍കി.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന സന്ദേശം നല്‍കി. തിരുവചനപ്രകാരമുള്ള ദൈവിക നിയോഗമാണ് ചക്കാലയ്ക്കല്‍ പിതാവിന് ലഭിച്ചിരിക്കുന്നതെന്ന് കാതോലിക്ക ബാവ പറഞ്ഞു.
വിവിധ രൂപതകളില്‍ നിന്നെത്തിയ മെത്രാപ്പോലീത്തമാര്‍ ,മെത്രാന്‍മാര്‍, വികാരി ജനറല്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സ്, റെക്ടര്‍മാര്‍ , മത,രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍, ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ കുടുംബാംഗങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ ഈ ചടങ്ങുകള്‍ക്ക്  സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ.നെറ്റോ, തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവന്‍ എം.പി, ഷാഫി പറമ്പില്‍ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?