Follow Us On

30

May

2025

Friday

കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി

കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി
കോട്ടപ്പുറം: കോട്ടപ്പുറം രൂപത 11 – മത് ബൈബിള്‍ കണ്‍വെന്‍ഷന്‍, ‘എല്‍ റൂഹ 2025’ ന്  കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ തുടക്കമായി.
 കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോണ്‍.റോക്കി റോബി കളത്തില്‍ മുഖ്യകാര്‍മികനായി.
കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കല്‍, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ.ആന്റസ് പുത്തന്‍വീട്ടില്‍, രൂപത ഫിനാന്‍ഷ്യല്‍ അസ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍ അസ്മിനിസ്‌ട്രേറ്റര്‍ ഫാ. ജിബിന്‍ കുഞ്ഞേലിപറമ്പ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ യാണ്  കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. 29 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വെന്‍ഷന്‍.
മെയ് 26ന് കോട്ടപ്പുറം  ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യബലിക്ക്  മുഖ്യകാര്‍മികത്വം വഹിക്കും.  29 ന് കോട്ടപ്പുറം രൂപത ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?